Latest NewsNews

ഇങ്ങനെ പോയാൽ സൂപ്പർ സ്റ്റാറുകൾ വരെ മുഖ്യന്റെ മുൻപിൽ തോറ്റു പോകും, പരിഹസിച്ച് ശബരീനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സ് ശബരീനാഥന്‍. ഇങ്ങനെ പോയാൽ സൂപ്പർ സ്റ്റാറുകൾ വരെ മുഖ്യന്റെ മുൻപിൽ തോറ്റു പോകുമെന്നാണ് ശബരീനാഥന്‍ പ്രതികരിച്ചത്.

Also Read:റേ​ഷ​ന്‍ ക​ട​യി​ല്‍​ നി​ന്ന് അ​രി കടത്താന്‍ ജീവനക്കാരന്റെ ശ്രമം

‘മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്. ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം’, ശബരീനാഥന്‍ ഫേസ്ബുക്കിൽ പ്രതികരിച്ചു.

കെ.എസ്.ആ.ർടി.സി ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ?പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ. എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിഎമ്മിന്റെ മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതി’, ശബരീനാഥന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button