Latest NewsCricketNewsSports

ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ താരങ്ങളിലൊരാള്‍ അവനാണ്: രോഹന്‍ ഗാവസ്കർ

ഡബ്ലിന്‍: വരുന്ന ഓസ്‌ട്രേലിയൻ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം പിടിക്കുന്ന ആദ്യ താരങ്ങളിലൊരാള്‍ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗാവസ്കർ. സൂര്യകുമാർ ഫോം നിലനിർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹത്തിന് മികച്ച അവസരമാണ് അയർലന്‍ഡ് പര്യടനമെന്നും രോഹന്‍ ഗാവസ്കർ പറയുന്നു.

‘ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ താരങ്ങളിലൊരാള്‍ സൂര്യകുമാറായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹുമുഖ പ്രതിഭയും മികച്ച താരവുമാണ് സൂര്യകുമാർ. താരം ഫോം നിലനിർത്തേണ്ടത് ആവശ്യമാണ്. അതിനാല്‍, സൂര്യകുമാറിന് മികച്ച അവസരമാണ് അയർലന്‍ഡ് പര്യടനം. അദ്ദേഹം റണ്‍സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ’.

Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!

‘ദിനേശ് കാർത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്ന് പേരെയും ഇന്ത്യക്ക് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം. പക്ഷേ വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്കിന്‍റെ പേരാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. സഞ്ജുവിനെയും ഇഷാനെയും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാരായി ഇറക്കാം’ രോഹന്‍ ഗാവസ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button