Latest NewsNewsIndiaBusiness

ഷാഡോഫാക്സ്: ഡെലിവറി റൈഡർമാരെ നിയമിക്കാനൊരുങ്ങുന്നു

രാജ്യത്ത് 75,000 ഡെലിവറി പാർട്ണർമാരെ നിയമിക്കാനാണ് ഷാഡോഫാക്സ് പദ്ധതിയിടുന്നത്

രാജ്യത്തുടനീളം ഡെലിവറി റൈഡർമാരെ നിയമിക്കാനൊരുങ്ങി ഷാഡോഫാക്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം അവസാനത്തോടെയാണ് നിയമനങ്ങൾ പൂർത്തിയാക്കുന്നത്. രാജ്യത്തെ മുൻനിര ഹൈപ്പർ ലോക്കൽ, ക്ലൗഡ് സോഴ്സ്ഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമാണ് ഷാഡോഫാക്സ്.

രാജ്യത്ത് 75,000 ഡെലിവറി പാർട്ണർമാരെ നിയമിക്കാനാണ് ഷാഡോഫാക്സ് പദ്ധതിയിടുന്നത്. റൈഡർമാർക്ക് പ്രതിമാസം 35,000 രൂപ വരെ വേതനം ലഭിക്കും. കൂടാതെ, അപകട പരിരക്ഷ ഉൾപ്പെടുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസും ലഭിക്കും. ഏതാണ്ട് 7.5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസാണ് വാഗ്ദാനം ചെയ്യുന്നത്.

Also Read: ഐആർസിടിസി: ചാർധാം വിമാന യാത്ര ഉടൻ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button