KeralaLatest NewsNews

‘ഇതുപോലുള്ള സാധനങ്ങള്‍ കയ്യില്‍ വച്ചാല്‍ മതി’, മാധ്യമപ്രവർത്തകരെ കടന്നാക്രമിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: രാഹുല്‍ ​​ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള സാധനങ്ങള്‍ കയ്യില്‍ വച്ചാല്‍ മതിയെന്നും, ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

Also Read:കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ദമ്പതിമാർക്കെതിരെ കേസ്

‘അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നല്‍കുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കില്‍ ഞാന്‍ പുറത്തിറക്കിവിടും’, വി‍ഡി സതീശന്‍ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടില്‍ എസ്‌.എഫ്‌.ഐ നടപ്പാക്കിയത്. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്. വാഴയുമായി പ്രകടനത്തിനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായും പൊലീസിന്‍റെ പിന്തുണയുണ്ടായിരുന്നു’, സതീശന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button