ThiruvananthapuramLatest NewsKeralaNattuvarthaNews

ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത്, കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും: വി.ടി. ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ, പുതിയ കാലിത്തൊഴുത്ത് പണിയുന്നതിനും ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചതിനെ പരിഹസിച്ച്, മുൻ എം.എൽ.എ വി.ടി. ബൽറാം രംഗത്ത്. തുക അനുവദിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട ഉത്തരവിന്റെ കോപ്പി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ പരോക്ഷ പരിഹാസവുമായാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അപകടകരമാം വിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ഉണ്ടാക്കാൻ പിഡബ്ല്യുഡി വകുപ്പ് വക 42.90 ലക്ഷം രൂപ!
കുടുംബസ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും. അയിന് നിങ്ങക്കെന്താ കൊങ്ങികളേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button