KeralaLatest NewsNews

അപകടകരമാം വിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

 

 

ഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമാംവിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കെ.എസ്.ഇ.ബിയ്ക്ക് നിർദ്ദേശം നൽകി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്. അതോടൊപ്പം, റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ, കാഴ്ച മറയ്ക്കുന്ന സസ്യങ്ങൾ, എന്നിവ നീക്കം ചെയ്യുവാൻ പൊതുമരാമത്ത് റോഡ്‌സ്, എൻ.എച്ച്, എൽ.എസ്.ജി.ഡി എന്നിവർ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ, റോഡുകളുടെ വശങ്ങളിലുള്ള ഓടകൾ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. ഡാമുകളിലെ ജലനിരപ്പും മന്ത്രി യോഗത്തിൽ അവലോകനം ചെയ്തു.
യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, വിവിധ വകുപ്പ് തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button