Latest NewsUAENewsInternationalGulf

സൗജന്യ പിസിആർ പരിശോധന ഇടവേള കുറച്ച് അബുദാബി

അബുദാബി: സൗജന്യ പിസിആർ പരിശോധന ഇടവേള കുറച്ച് അബുദാബി. സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കു മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു. അതേസമയം, യുഎഇയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗ്രീൻ പാസ് കാലാവധി 30 ൽ നിന്ന് 14 ദിവസമാക്കി കുറച്ചിരുന്നു.

Read Also: ‘ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്‍

വാക്‌സിൻ എടുത്തവർക്ക് ഒരു തവണ പിസിആർ നടത്തി ഫലം നെഗറ്റീവായാൽ അൽഹൊസൻ ആപ്പിൽ 14 ദിവസത്തേക്കുമാണ് വാക്‌സിൻ എടുക്കാത്തവർക്കും സന്ദർശകർക്കും 7 ദിവസത്തേക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക.

നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തിയാൽ മാത്രമെ ഗ്രീൻ പാസ് നിലനിൽക്കൂ. 7 സൗജന്യ പിസിആർ കേന്ദ്രങ്ങളാണ് അബുദാബിയിലുള്ളത്. ഇതിൽ രണ്ടെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. മുസഫയിലെ സെന്റ് പോൾസ് ചർച്ചിന് സമീപവും നിസാൻ ഷോറൂമിനു സമീപവുമുള്ള 2 ടെന്റുകളിൽ മാത്രമാണ് 24 മണിക്കൂറും പിസിആർ പരിശോധനയുള്ളത്.

Read Also: ‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം, ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ’

shortlink

Related Articles

Post Your Comments

Related Articles


Back to top button