KeralaLatest News

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം, 3 പേരെ തിരിച്ചറിഞ്ഞു

കാസർഗോഡ്: കാസർഗോഡ് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. കുമ്പള, മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു എന്നുമാണ് കണ്ടെത്തൽ. ഗൾഫിൽ ജോലിയുണ്ടായിരുന്ന മുഗുവിലെ അബൂബകർ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലർ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയത്.

read also: പ്രവാസിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഡോളര്‍ക്കടത്ത്: സഹോദരനെയും സംഘം തട്ടിക്കൊണ്ടുപോയി

ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവർ വന്ന വാഹനത്തിൽ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തിൽ കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്ണനെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് വിവരം.

വിദേശത്തേക്ക് അനധികൃതമായി കടത്തിയ വിദേശ കറൻസികളും ആയി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. കൊലപാതകത്തിന് പിന്നിലെ സംഘം ഒരു സ്ഥലത്ത് എത്താൻ വിളിച്ച് പറഞ്ഞതനുസരിച്ച് സഹോദരൻ വീട്ടിൽ നിന്ന് പോയതാണെന്ന് മരിച്ച അബൂബക്കർ സിദ്ദിഖിന്റെ സഹോദരൻ ഷാഫി പറഞ്ഞു. അവിടെ നിന്ന് സംഘം കാറിൽ കയറ്റിക്കൊണ്ട് പോയി. പിന്നീട് ആശുപത്രിയിൽ എത്താനുള്ള അറിയിപ്പാണ് ലഭിച്ചതെന്നും സഹോദരൻ ഷാഫി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button