KeralaLatest NewsNews

അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നിഷേധിച്ചത് തെറ്റ്

പന്തളം കൊട്ടാരത്തിലെ തമ്പുരാന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാത്തത് അദ്ദേഹത്തോട് കാണിച്ച മര്യാദകേട്

ഹരിപ്പാട് : അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി.രാമ വര്‍മ രാജയോട് സര്‍ക്കാര്‍ നീതികേട് കാണിച്ചുവെന്ന് ആരോപണം. തമ്പുരാന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാത്തത് തെറ്റായി പോയെന്നും അദ്ദേഹത്തോട് കാണിച്ച മര്യാദകേടാണെന്നും ശബരിമല അയ്യപ്പസമാജം സംസ്ഥാന കമ്മറ്റി പറഞ്ഞു. ശബരിമല അയ്യപ്പ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സര്‍ക്കാര്‍ നിഷേധത്തിനെതിരെ രംഗത്ത് വന്നു.

Read Also: ദേശാഭിമാനി ഓഫീസ് ആക്രമണം: കെ.എസ്.യു സംസ്ഥാന നേതാവുള്‍പ്പെടെ ഏഴ് പേർ അറസ്റ്റിൽ

നാടുനീങ്ങിയ പന്തളത്ത് വലിയതമ്പുരാന് സര്‍ക്കാര്‍
ആദരവ്‌ നല്‍കേണ്ടതുണ്ട്. എന്നാല്‍, യാതൊരു ആദരവും അദ്ദേഹത്തിന് നല്‍കിയില്ല. എല്ലാ ബഹുമാന്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ലഭിക്കുന്ന ആദരവാണ് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. എന്നാല്‍, വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി.രാമ വര്‍മ രാജയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ഈ ആദരവ് നിഷേധിച്ച സര്‍ക്കാര്‍ ഹൈന്ദവ സമൂഹത്തേയും തമ്പുരാനേയും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ശബരിമല അയ്യപ്പസമാജം വക്താക്കള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button