WayanadKeralaNattuvarthaLatest NewsNews

ദേശാഭിമാനി ഓഫീസ് ആക്രമണം: കെ.എസ്.യു സംസ്ഥാന നേതാവുള്‍പ്പെടെ ഏഴ് പേർ അറസ്റ്റിൽ

വയനാട്: ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴ് പേർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന്, കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ്, ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായത്.

സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ എന്നിവർ ഉൾപ്പെടെ 50 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ദേശാഭിമാനി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവം: മൂന്ന് എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അതേസമയം, സി.പി.എം ഓഫീസുകള്‍ക്ക് നേരെയും ദേശാഭിമാനി പത്രത്തിന് നേരെയും നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. സി.പി.എമ്മിൻറെ ഓഫീസുകളും പത്ര സ്ഥാപനങ്ങളും ആക്രമിച്ച്, കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button