Latest NewsNewsIndiaBusiness

പിഎൽഐ പദ്ധതി: കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ

പിഎൽഐ പദ്ധതിക്ക് 1.97 ലക്ഷം കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്

രാജ്യത്തെ വസ്ത്ര നിർമ്മാണ രംഗത്തെ മുൻനിരയിൽ ഉയർത്തിക്കൊണ്ടുവരാൻ പുതിയ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയാണ് അവതരിപ്പിക്കുന്നത്  വസ്ത്ര നിർമ്മാണ മേഖലയിൽ ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും പ്രോൽസാഹിപ്പിക്കുക എന്നതാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ ലക്ഷ്യം.

റിപ്പോർട്ടുകൾ പ്രകാരം, പിഎൽഐ പദ്ധതിക്ക് 1.97 ലക്ഷം കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പിഎൽഐ പദ്ധതിക്ക് കീഴിൽ നിരവധി മേഖലകൾ ഉൾപ്പെടുന്നുണ്ട്. മനുഷ്യ നിർമ്മിത ഫൈബർ, ടെക്നിക്കൽ ടെക്സ്റ്റൈൽസ്, വൈറ്റ് ഗുഡ്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയവയാണ് മറ്റ് മേഖലകൾ. രാജ്യത്ത് ടെക്സ്റ്റൈൽസ് കയറ്റുമതി 44 ബില്യൺ ഡോളറാണ്. വരും വർഷങ്ങളിൽ കയറ്റുമതി മൂല്യം ഉയർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

Also Read: ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

‘പിഎൽഐ പദ്ധതിയുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈൽ മന്ത്രാലയവും വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വിഭാഗവും നീതി ആയോഗും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട്’, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button