Latest NewsNewsIndiaBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങി ഈ ടെക് സർവീസ് കമ്പനി

രാജ്യത്തുടനീളം ആർപി ടെക്കിന് 9,000 ലധികം ഡീലർമാരാണ് ഉള്ളത്

പ്രാഥമിക ഓഹരി വിപണിയിലേക്ക് പുതിയ കാൽവെപ്പുമായി ആർപി ടെക് (റാഷി പെരിഫെറൽസ് പ്രൈവറ്റ് ലിമിറ്റഡ്). ഓഹരി വിപണിയിലെ ലിസ്റ്റിംഗിനാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഓഹരിയുടെ കൈമാറ്റവും ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് പ്രാഥമിക ഓഹരി വിൽപ്പന. എഎംഡി, ജെബിഎൽ, എൻവിഡിയ, ഡെൽ, ലെനോവോ, ഫിറ്റ്ബിറ്റ് എന്നിവയുടെ പാൻ-ഇന്ത്യ വിതരണക്കാരാണ് ആർപി ടെക്.

രാജ്യത്തുടനീളം ആർപി ടെക്കിന് 9,000 ലധികം ഡീലർമാരാണ് ഉള്ളത്. കൂടാതെ, കമ്പനിയുടെ സേവനങ്ങൾ ലഭ്യമാക്കുന്ന 50 ശാഖകളും 50 സേവന കേന്ദ്രങ്ങളുടെ ശൃംഖലയും കമ്പനിക്ക് ഉണ്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന ബിസിനസ് ടു ബിസിനസ് സൊലൂഷൻ ദാതാവ് കൂടിയാണ് ആർപി ടെക്.

Also Read: ‘അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണം’: വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍

കൃഷ്ണ ചൗധരിയും സുരേഷ് പൻസാരിയുമാണ് ആർപി ടെക്കിന്റെ സ്ഥാപകർ. 1989 ലാണ് ആർപി ടെക് സ്ഥാപിതമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5,865.59 കോടി രൂപയുടെ വരുമാനമാണ് ആർപി ടെക് കൈവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button