KeralaLatest NewsSouth IndiaNewsWildlifeIndia Tourism Spots

പന്തീരായിരം ഏക്കർ വനവും നാടുകാണി ചുരവും: വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങൾ

മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം.

യാത്രകൾ ഏവർക്കും ഇഷ്ടമാണ്. പൗരാണികമായ കാഴ്ചകളും പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്ചകളും നിറഞ്ഞ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് അറിയാം.

പാലൂർക്കോട്ട വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം. കോഴിക്കോട് – പാലക്കാട് പാതയിൽ രാമപുരത്ത് നിന്ന് കടുങ്ങപുരം റോഡിലൂടെ ചെന്നാൽ പുഴക്കാട്ടിരി പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലെത്താം. ടിപ്പു സുൽത്താന്റെ പട തമ്പടിച്ചിരുന്നതായി കരുതപ്പെടുന്ന ഇടമാണിത്.

read also: മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ സഹോദരിയും സഹോദരനും ബലിയറുത്ത് കൊലപ്പെടുത്തി

പന്തീരായിരം ഏക്കർ വനം

ചെറുതും വലുതുമായി 14 വെള്ളച്ചാട്ടങ്ങളുള്ള ഇടമാണ് പന്തീരായിരം ഏക്കർ വനം. നിലമ്പൂരിൽ നിന്ന് കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം, കുറുവൻ പുഴയുടെ തീരം തുടങ്ങിയ മനോഹരമായ കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കാം.

കരിമ്പായിക്കോട്ട

സാഹസിക സഞ്ചാരികളുടെ പുതിയ താവളമാണ് കരിമ്പായിക്കോട്ട. സമുദ്ര നിരപ്പിൽ നിന്ന് 1800 അടി ഉയരമുള്ള കരിമ്പാറക്കൂട്ടം നിലമ്പൂർ – നായാടംപൊയിൽ റോഡിൽ ഇടിവണ്ണയിലാണ്. പാറ കയറാൻ ചങ്ങലയുണ്ടെങ്കിലും അപകടസാധ്യതയേറെയുള്ള ഇവിടം സഞ്ചാരികളുടെ പ്രിയയിടമാണ്.

പൂത്തോട്ടം കടവ്

പൂക്കോട്ടുംപാടം ടികെ കോളനിയിൽ നിന്ന് 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ഒരു വശം വനവും ഒരു ഭാഗം പാറക്കെട്ടുകളും നിറഞ്ഞ പൂത്തോട്ടം കടവ്. വനംവകുപ്പിന്റെ നിരീക്ഷണമുള്ള ഇവിടം പ്രദേശവാസികളുടെ പ്രധാന ശുദ്ധജല സ്രോതസുകൂടിയായിരുന്നു.

പാറച്ചോല വെള്ളച്ചാട്ടം

കോട്ടയ്ക്കൽ വെസ്റ്റ് വില്ലൂരിലാണ് വെള്ളച്ചാട്ടം. പുത്തൂർ – വെസ്റ്റ് വില്ലൂർ റോഡിൽ വട്ടപ്പാറയിൽനിന്നു അരക്കിലോമീറ്ററോളം സഞ്ചരിച്ചാൽ നഗരസഭയുടെ കീഴിലുള്ള കുളം നിറഞ്ഞു കവിഞ്ഞ് പത്തടി താഴ്ചയിൽ പാറക്കെട്ടുകളിലേക്ക് വെള്ളം ചാടുന്ന സുന്ദരകാഴ്ച കാണാം.

നാടുകാണി ചുരം

കോടമഞ്ഞും മഴയും കാനനഭംഗിയും ആസ്വദിക്കാൻ നാടുകാണി ചുരം. ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടത്തെയും കാണാം

അയ്യപ്പനോവ് വെള്ളച്ചാട്ടം

ആതവനാട് വെട്ടിച്ചിറ – കാട്ടിലങ്ങാടി റോഡിലാണ് വെള്ളച്ചാട്ടം. മാട്ടുമ്മൽ പാടത്തുനിന്ന് ഒഴുകി വെള്ളം പാറക്കെട്ടുകളിലൂടെ താഴേക്കു പതിക്കുന്ന കാഴ്ച മനം കുളിർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button