Latest NewsUAENewsInternationalGulf

യുഎഇ-യുകെ യാത്ര: 2023 മുതൽ പൗരന്മാർക്ക് വിസ ആവശ്യമില്ല

അബുദാബി: യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെ യാത്രയ്ക്ക് വിസ ആവശ്യമില്ല. യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂളാണ് ഇക്കാര്യം അറിയിച്ചത്. 2023-ൽ പുറത്തിറങ്ങുന്ന യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സ്‌കീമിന് കീഴിൽ ഈ സൗകര്യം ആസ്വദിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിറകേ വിളിച്ച് ഹസ്തദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വളരെ മികച്ച തീരുമാനമാണിതെന്നും യുകെ സർക്കാരിനും തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അശ്രാന്ത പരിശ്രമത്തിനും നന്ദി അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയെ കൂടാതെ മറ്റ് ജിസിസി രാജ്യങ്ങളും ഇടിഎ പദ്ധതിയുടെ ഭാഗമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി, ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്നു വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button