Latest NewsUAENewsInternationalGulf

താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യത: യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: രാജ്യത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ദുബായിലെ ഏറ്റവും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസാണ്. 41 ഡിഗ്രി സെൽഷ്യസാണ് അബുദാബിയിലെ ഏറ്റവും ഉയർന്ന താപനില.

Read Also: ‘അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണം’: വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍

പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ പോകുന്നതിന് മുൻപ് വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. പാത മാറുമ്പോൾ വേഗത കുറയ്ക്കുക. മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക. പൊടി കൂടുതലായാൽ വിൻഡോ ഗ്ലാസ് അടച്ച് എസി ഓണാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചത് റോബോട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button