KeralaLatest NewsNews

ന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്നത് പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെയാണ്: ഷംസീര്‍

മുഖ്യമന്ത്രിയെ കൂപമണ്ഡൂകമെന്ന് ആക്ഷേപിക്കാമോയെന്ന് എ.എന്‍.ഷംസീര്‍ ചോദിച്ചു.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോൺഗ്രസിന് മറുപടി നൽകി സി.പി.എം അംഗം എ.എന്‍.ഷംസീര്‍. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്നത് പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെയെന്ന് ഷംസീര്‍. സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഇസ്‍ലാമോഫോബിയ ആണെന്നും പിണറായി പ്രകാശം പരത്തിയ മനുഷ്യനാണെന്നും ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷത്തെ രക്ഷിക്കാന്‍ വന്ന പ്രതിപക്ഷനേതാവ് പവനായിയെപ്പോലെ ശവമായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ

മുഖ്യമന്ത്രിയെ കൂപമണ്ഡൂകമെന്ന് ആക്ഷേപിക്കാമോയെന്ന് എ.എന്‍.ഷംസീര്‍ ചോദിച്ചു. വി.ഡി.സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും സതീശന്‍ ഫാന്‍സ് അസോസിയേഷന്‍റെ കണ്‍വീനറാണ് ഷാഫി പറമ്പിലെന്നും നിയമസഭയിൽ തുറന്നടിച്ചു. വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളോട് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാത്തതെന്നും ഷംസീർ എം.എല്‍.എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button