KeralaLatest NewsNewsLife Style

വാഴക്കൂമ്പ് കഴിച്ചാലുള്ള ഗുണങ്ങൾ

 

 

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് വാഴക്കൂമ്പ്. പോഷക ഗുണങ്ങളാൽ സമ്പന്നമായതിനാൽ സൂപ്പർ ഫുഡിന്റെ ഗണത്തിൽ പെടുത്താം. വാഴക്കൂമ്പ് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും വാഴക്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്പിനുണ്ട്. പ്രമേഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലൊരു മാർഗമാണ് വാഴക്കൂമ്പ്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും വാഴക്കൂമ്പ് ഏറെ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകാവുന്നതാണ്. അത് വിളർച്ച തടയാൻ സഹായിക്കും.

ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ വാഴക്കൂമ്പ് സഹായകരമാണ്. വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാനും ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button