ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് കോൺഗ്രസ് പ്രതീകാത്മകമായി ചെയ്യുന്നു’: പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തുവെന്ന കോണ്‍ഗ്രസ് ആരോപണം സംബന്ധിച്ച്, വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളത്. ഇക്കാര്യത്തില്‍ വിശദീകരണം കൊടുക്കാന്‍ കുറച്ച് വിഷമം തന്നെയാണ്. എസ്.എഫ്‌.ഐക്കാര്‍ ഓഫീസില്‍ കയറി. കയറാന്‍ പാടില്ലാത്തതാണ്. ചില സംഭവങ്ങള്‍ അവര്‍ കാണിച്ചു, അതും ചെയ്യാന്‍ പാടില്ല. പക്ഷേ, അവര്‍ പോയ ശേഷം മാദ്ധ്യമങ്ങള്‍ അവിടെ കയറി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു മാദ്ധ്യമത്തില്‍ ഓഫീസിന്റെ ദൃശ്യം വാര്‍ത്തയായി വന്നിരുന്നു. അപ്പോള്‍ ചുമരില്‍ ചിത്രമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയ ശേഷം എസ്.എഫ്‌.ഐക്കാര്‍ കയറിയിട്ടില്ല. അവിടെ മാദ്ധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്. ചുമരിലുള്ള ചിത്രം താഴേക്കെത്തിക്കാനുള്ള ആശയം ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഉണ്ടായത്? എന്തിനാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്?’, മുഖ്യമന്ത്രി ചോദിച്ചു.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഖത്തർ ആഭ്യന്തര മന്ത്രാലയം

എസ്.എഫ്‌.ഐക്കാര്‍ പോയശേഷമാണ് ചിത്രം തകര്‍ത്തത് എന്നത് വ്യക്തമാണെന്നും ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ എന്നും പിണറായി വിജയൻ ചോദിച്ചു. ഗാന്ധി ചിത്രം തകര്‍ക്കാന്‍ എങ്ങനെയാണ് അവര്‍ക്ക് മനസു വന്നതെന്നും ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button