KeralaLatest NewsNews

എഴുമറ്റൂരിൽ എല്ലാവർക്കും 2024 മാർച്ചോടെ കുടിവെള്ളം ലഭ്യമാകും

 

പത്തനംതിട്ട: ജൽ ജീവൻ മിഷന്റെ ഭാഗമായി എഴുമറ്റൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും 2024 മാർച്ചോടെ കുടിവെള്ളം ലഭ്യമാക്കാനാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. എഴുമറ്റൂർ പഞ്ചായത്തിലെ ജൽ ജീവൻ മിഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി ജീവനക്കാരുടെയും യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

42.02 കോടി രൂപയുടെ പ്രവർത്തികൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. സമ്പൂർണ കുടിവെള്ള പദ്ധതിക്കായി എഴുമറ്റൂർ പഞ്ചായത്തിൽ 5394 പുതിയ കണക്ഷനുകൾ നൽകും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 850 കുടിവെള്ള കണക്ഷനുകൾ നേരത്തെ നൽകിയിരുന്നു. നിലവിൽ പടുതോട് കിണറിൽ നിന്നും ശേഖരിക്കുന്ന വെള്ളം പുറമല ടാങ്കിൽ എത്തിച്ചശേഷം കാരമല, പാട്ടമ്പലം മേഖലകളിലെ ടാങ്കുകളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. കോയിപ്രം-പുറമറ്റം കുടിവെള്ള പദ്ധതിയിലൂടെ തോട്ടപ്പുഴശേരി, ഇരവിപേരൂർ, എഴുമറ്റൂർ, പുറമറ്റം, കാരമല, കുന്നന്താനം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നു. പദ്ധതി പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോയിപ്രം വില്ലേജിൽ സ്ഥലം കണ്ടെത്തി. ഇതുവഴിയാണ് ബാക്കി കണക്ഷനുകൾ നൽകുക.
പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അദ്ധ്യക്ഷയായ യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ കെ.യു മിനി, എസ്.ജി കാർത്തിക, പി.കെ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button