KeralaLatest NewsNews

പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു: അച്ഛന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൽപ്പറ്റ: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനാണ് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ മകളെ നിരന്തരമായി പീഡനത്തിനിരയാക്കിയത്.

Read Also: പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

അതേസമയം, മഹിളാമന്ദിരത്തിൽനിന്നു കാണാതായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ടു പേർ പിടിയിൽ. പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച തൃശൂർ ചീയാരം സ്വദേശി ജോമോൻ, തൃശൂർ അളകപ്പനഗർ സ്വദേശി ജോമോൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചാലക്കുടിയിൽനിന്നു കണ്ടെത്തിയ പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായതായി വ്യക്തമായത്.

shortlink

Related Articles

Post Your Comments


Back to top button