Latest NewsKeralaNews

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട: ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

 

 

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. ഒന്നര കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും അര കിലോഗ്രാം സ്വർണ്ണം എയർ ഇന്‍റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.

ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ പൊന്നാനി സ്വദേശി കുഞ്ഞിപ്പ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ ഷിഹാബുദീൻ എന്നിവരാണ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പിടിയിലായത്.

കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായ മലപ്പുറം കുട്ടിക്കലത്താണി സ്വദേശി ഷറഫുദ്ദീനിൽ നിന്ന് അര കിലോഗ്രാം സ്വർണ്ണവും പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button