KeralaMollywoodLatest NewsNewsEntertainment

മോഹൻലാലിന് വില്ലൻ ഹരീഷ് പേരടി: ഓളവും തീരവും ഒരുങ്ങുമ്പോൾ

മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു

മലയാളി സിനിമാ ചരിത്രത്തിൽ ഇടം നേടിയ ചിത്രമാണ് ഓളവും തീരവും. പി എൻ മേനോൻ ഒരുക്കിയ ഓളവും തീരവും അമ്പത്തിമൂന്നു വർഷങ്ങൾക്ക് ശേഷം പുനഃസൃഷ്ടിക്കുകയാണ് പ്രിയദർശൻ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും.

മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുമ്പോൾ ജോസ് പ്രകാശ് അനശ്വരമാക്കിയ കുഞ്ഞാലിയെന്ന പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത് ഹരീഷ് പേരടിയാണ്. ചിത്രത്തിൻറെ ഷൂട്ടിങ്ങിനു മുൻപ് ജോസ് പ്രകാശിന്റെ അനുഗ്രഹം വാങ്ങാൻ അദ്ദേഹത്തിന്റെ കല്ലറയിൽ പൂക്കൾ വയ്ക്കുകയും എംടി വാസുദേവൻ നായരെ വീട്ടിൽ പോയി സന്ദർശിക്കുകയും ചെയ്ത സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ ഹരീഷ് പേരടി.

read also: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനാഘോഷം : ഇന്ത്യൻ ശാസ്ത്രജ്ഞൻ മഹലനോബിസിന്റെ 129-ാം ജന്മദിനം

സമൂഹമാധ്യമത്തിൽ ഹരീഷ് പങ്കുവച്ച കുറിപ്പ്,

1969-മലയാള സിനിമയെ പൂർണ്ണമായും സ്‌റ്റുഡിയോയിൽ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും P.N.മേനോൻസാറിന്റെയും ഓളവും തീരവും ഇറങ്ങിയ വർഷം…ഈ പാവം ഞാൻ ജനിച്ച വർഷം…53 വർഷങ്ങൾക്കുശേഷം പ്രിയൻ സാർ ആ സിനിമ പുനർനിർമ്മിക്കുകയാണ് …മധുസാർ ചെയ്ത ബാപ്പുട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ പരകായപ്രവേശം ചെയ്യുന്നു…ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന്’ പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല…ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങും…അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങൾ മാത്രമല്ല..കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാൻ ചില ആത്മിയ സഞ്ചാരങ്ങൾ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്..

ഇന്ന്‌ നേരെ ജോസ് പ്രകാശ്സാറിന്റെ മകൻ രാജേട്ടനെയും(ഈ ഫോട്ടോയിൽ കാണുന്ന ആൾ) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുവാദം വാങ്ങി…അനുഗ്രഹം വാങ്ങി…ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്റെ വീട്ടിലെത്തി..കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി…അധികം സംസാരിക്കാത്ത എം.ടി സാർ ഇന്ന് എന്നോട് പതിവിൽ കവിഞ്ഞ് സജീവമായപ്പോൾ അത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമായി…എം.ടി സാറിന്റെ ഭാഷയിൽ പറഞ്ഞാൽ ‘കുടുക്കില്ലാത്ത ട്രൗസറിൽ വാഴനാര് കൂട്ടി ക്കെട്ടി’ അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്ക്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാൻ…പ്രാർത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് ….ഹരീഷ് പേരടി…🙏🙏🙏🙏❤️❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button