Latest NewsKeralaNews

പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാജ രാജ വര്‍മ്മ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാജ രാജ വര്‍മ്മ (98) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. പാലക്കാട് മണ്ണാര്‍ക്കാട് വെച്ചാണ് അന്ത്യം സംഭവിച്ചത്. അന്തരിച്ച വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി. രാമ വര്‍മ്മ രാജയുടെ സഹോദരനാണ്.

Read Also: കോളറ പടർന്ന് പിടിക്കുന്നതിനെ തുടർന്ന് കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു

ഭാര്യ ഗൗരി വര്‍മ്മ സിആര്‍ കാവാലം ചാലയില്‍ കുടുംബാംഗമാണ്. മക്കള്‍ രവീന്ദ്രനാഥ് രാജ വര്‍മ്മ ,രാജലക്ഷ്മി നന്ദഗോപാല്‍, സുരേന്ദ്രനാഥ് രാജ വര്‍മ്മ, അംബിക രവീന്ദ്രന്‍. മരുമക്കള്‍ ഗിരിജ രവീന്ദ്രനാഥ്, നന്ദഗോപാല്‍, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രന്‍ രാമചന്ദ്രന്‍.

സംസ്‌കാരം ബുധനാഴ്ച (29-6-22) ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവര്‍മഠത്തില്‍ നടത്തും. ദേഹവിയോഗം മൂലമുള്ള ആശൂലം കാരണം പന്തളം വലിയകോയിക്കല്‍ ക്ഷേത്രം 11 ദിവസത്തേയ്ക്ക് അടച്ചിടുമെന്നും ശുദ്ധി ക്രിയകള്‍ക്ക് ശേഷം തുറക്കുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button