News

നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ്: തയ്യൽ കടയുടമയെ വെട്ടിക്കൊന്ന പ്രതികൾ പിടിയിൽ

ജയ്പുർ: നൂപുർ ശർമയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട, തയ്യൽ കടയുടമയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതികളെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരെ രാജ്‌സമന്ദിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഉദയ്പൂരിലെ തയ്യൽക്കടയിൽ വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തിയാണ് കടയുടമയെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് അധികൃതർ ഉദയ്പൂർ ജില്ലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിഷേധവുമായി പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന്, സ്ഥലത്തെ കടകൾ അടപ്പിക്കുകയും ചെയ്തു.

പ്രകൃതിയുമായി ബന്ധപ്പെടാനും ചെളിയിൽ കളിക്കാനും ഒരു ദിനം : അന്താരാഷ്ട്ര ചെളി ദിനത്തിന്റെ ചരിത്രം

വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും, സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. നടന്നത് ദുഃഖകരമായ സംഭവമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം ദൗർഭാഗ്യകരമാണെന്നും സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്താൻ അഭ്യർത്ഥിക്കുന്നതായും രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ട്വിറ്ററിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായും ഗവർണർ കൂട്ടിച്ചേർത്തു.

വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

പ്രവാചക വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട, മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട, കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന്, പ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായി ഭീഷണി മുഴക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button