NattuvarthaLatest NewsNewsIndia

ഇന്ത്യയിലെ മുസ്ലീങ്ങൾ മാതൃരാജ്യത്ത് താലിബാനിസം വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കരുത്: അജ്മീര്‍ ദര്‍ഗ തലവന്‍

ജയ്പൂർ: ഇന്ത്യയിലെ മുസ്ലീങ്ങൾ മാതൃരാജ്യത്ത് താലിബാനിസം വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കരുതെന്ന താക്കീതുമായി അജ്മീർ ദർഗ തലവൻ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍ രംഗത്ത്. ഉദയ്പൂര്‍ കൊലപാതകത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയതായിരുന്നു അദ്ദേഹം.

Also Read:അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു: ടീസർ പുറത്തിറങ്ങി

‘ഒരു മതവും മനുഷ്യത്വത്തിനെതിരായ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ചും, ഇസ്ലാം മതത്തില്‍, എല്ലാ മതാധ്യാപനങ്ങളുടെയും അടിസ്ഥാനം സമാധാനമാണ്. ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഭയാനകമായ വീഡിയോയില്‍, ഒരു പാവപ്പെട്ട മനുഷ്യനുനേരെ വികൃത മനസ്സുള്ളവരാണ് ക്രൂരമായ ആക്രമണം നടത്തിയത്. ഇസ്ലാമിക ലോകത്ത് കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണിത്. ആക്രമണത്തിന്‍റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന തീവ്ര സംഘങ്ങളാണ് ഈ ആക്രമണത്തിനു പിന്നില്‍. ഇതിനെ ശക്തമായി തള്ളിപ്പറയുന്നു. കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം’, അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ മുസ്ലീങ്ങൾ അവരുടെ മാതൃരാജ്യത്ത് താലിബാനിസം ചിന്താഗതി വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button