WayanadKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

സ്‌കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍ കോളനിയിലെ രുഗ്മണിക്കുമാണ് പരിക്കേറ്റത്

കല്‍പറ്റ: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍ കോളനിയിലെ രുഗ്മണിക്കുമാണ് പരിക്കേറ്റത്. ഇവരെ കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശൂശ്രഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Read Also : ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി: മന്ത്രി ഡോ. ആർ. ബിന്ദു

വയനാട് താഴെ മുട്ടിലില്‍ ഡബ്ല്യുഎംഒ കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button