Latest NewsNewsIndia

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നാളെ: ശിവസേന മന്ത്രിസഭ വീഴുമോ?

ഗുവഹാത്തിയിലുള്ള വിമത എം.എല്‍.എമാരും നാളെ രാവിലെ മുംബൈയിലേക്ക് മടങ്ങും.

മുംബൈ: മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. നാളെ സഭ ചേരാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സർക്കാരിനോട് ആവശ്യപ്പെട്ടു. നാളെ വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് വിശ്വാസവോട്ട് തേടണമെന്നും നാളെ മുംബൈയിലേക്ക് പോകുമെന്നും വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ഗുവഹാത്തിയിലുള്ള വിമത എം.എല്‍.എമാരും നാളെ രാവിലെ മുംബൈയിലേക്ക് മടങ്ങും.

Read Also: ഭരണ പ്രതിസന്ധിയിൽ നിർണ്ണായക നീക്കവുമായി ബി.ജെ.പി: ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ഗവർണറുമായി കൂടിക്കാഴ്‌ച

അതേസമയം, ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടു. തുടർന്നാണ് ഗവര്‍ണര്‍ നിലപാടുമായി രംഗത്തെത്തിയത്. ശിവസേനയുടെ 39 എം.എൽ.എമാർ കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവർണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button