Latest NewsNewsInternational

അല്‍-ഖ്വയ്ദ നേതാവിനെ വധിച്ച് അമേരിക്ക

അല്‍-ഖ്വയ്ദ വിഭാഗങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നു: അല്‍ഖ്വയ്ദ നേതാവിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച് യുഎസ്

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ നേതാവിനെ വധിച്ച് അമേരിക്ക. യുഎസ് സഖ്യ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അല്‍-ഖ്വയ്ദ ബന്ധമുള്ള ഹോറസ് അല്‍ ദിന്‍ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് അബൂഹംസ അല്‍ യെമനി കൊല്ലപ്പെട്ടത്. സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്.

Read Also: ഉവൈസിയുടെ 4 എംഎൽഎമാർ കാലുമാറി ആർജെഡിയിൽ ചേർന്നു: ഇപ്പോൾ ബീഹാറിലെ വലിയ ഒറ്റകക്ഷിയായി ലാലുവിന്റെ പാർട്ടി

തിങ്കളാഴ്ച രാത്രി അബൂഹംസ തനിച്ചു ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇദ്ലിബ് കേന്ദ്രമാക്കി അല്‍-ഖ്വയ്ദ വിഭാഗങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ആക്രമണം. മേഖലയിലെ ശക്തരായ തീവ്രവാദി വിഭാഗമാണ് ഹോറസ് അല്‍ ദിന്‍.

2020 ജൂണില്‍, ഹൊറസ് അല്‍-ദിനോടൊപ്പം ജോര്‍ദാനിയന്‍ കമാന്‍ഡറായ ഖാലിദ് അരൂരിയെ ഇഡ്ലിബിലും യുഎസ് സൈന്യം വധിച്ചിരുന്നു. 2019 ഡിസംബറിലെ ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹൊറാസ് അല്‍-ദിന്‍ കമാന്‍ഡറും അബു ഖദീജ അല്‍-ഉര്‍ദുനി എന്നറിയപ്പെടുന്ന ജോര്‍ദാന്‍ പൗരന്‍ ബിലാല്‍ ഖുറൈസത്തും കൊല്ലപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button