KeralaLatest NewsNews

അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന്ത്രാ​ക്സ് ബാധ: പ്രാ​ഥ​മി​ക സമ്പര്‍ക്കം പു​ല​ർ​ത്തി​യ​വ​രെ ക്വാ​റ​ന്‍റെെ​ൻ ചെ​യ്തു

 

 

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന്ത്രാ​ക്സ് സ്ഥി​രീ​ക​രി​ച്ചു. കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് പ​രി​ശോ​ധ​ന​യി​ൽ ആ​ന്ത്രാ​ക്സാ​ണെ​ന്നു സ്ഥി​രീ​ക​രിക്കുകയായിരുന്നു. പ്രാ​ഥ​മി​ക സമ്പര്‍ക്കം പു​ല​ർ​ത്തി​യ​വ​രെ ക്വാ​റ​ന്‍റെെ​ൻ ചെ​യ്തു നി​രീ​ക്ഷി​ക്കു​വാ​നും നിര്‍ദ്ദേശം ഉണ്ട്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​വാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആണ് തീരുമാനം.

ഇതോടൊപ്പം, പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ൽകാ​നും തീ​രു​മാ​ന​മാ​യി.

ച​ത്ത മൃ​ഗ​ങ്ങ​ളെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും മ​റ​വു ചെ​യ്യു​ന്ന​തി​നും ചു​മ​ത​ല​പ്പെ​ട്ട ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്കു സമ്പര്‍ക്കം ഉ​ണ്ടാ​യ​തി​നാ​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചു സ്ഥ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​.എ​ൽ​.എ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button