Latest NewsNewsIndia

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്‌നാഥ് ഷിൻഡെ: ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു.

Read Also: ഇത്രേംനാൾ അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ ഓർക്കണമായിരുന്നു ഉദ്ധവേ ഇപ്പുറത്തും ഒരാൾ കാണുമെന്ന്: പരിഹാസവുമായി സന്ദീപ് വാര്യർ

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വൈകുന്നേരം രാജിവച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയിരുന്ന 40 എംഎൽഎമാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്. മന്ത്രിസഭ തുടരണമെങ്കിൽ വിശ്വാസവോട്ട് നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ രാജി പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button