KeralaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി

 

 

കരിപ്പൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.

ഇസ്തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത്.

അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സ്വർണ്ണക്കടത്തിനെപ്പറ്റി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, മുസാഫിറിനെ പോലീസ് ചോദ്യം ചെയ്തു. തുടർന്നാണ് സ്വർണ്ണക്കടത്ത് വിവരം പുറത്തറിഞ്ഞത്. അയൺ ബോക്സിൻ്റെ ഹീറ്റിങ് കോയിലിൻ്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമം.

shortlink

Related Articles

Post Your Comments


Back to top button