Latest NewsNewsIndia

രാജസ്ഥാനിൽ വൻതോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ

സിക്കാർ: രാജസ്ഥാനിൽ യുറേനിയം നിക്ഷേപം കണ്ടെത്തി. സംസ്ഥാനത്തെ സിക്കാർ ജില്ലയിൽ, ഖണ്ടേല മേഖലയിലാണ് വൻതോതിൽ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി അധികൃതർ കണ്ടെത്തിയത്.

ഏതാണ്ട് 1086.46 ഹെക്ടർ വിസ്തൃതിയുള്ള വിശാലമായ മേഖലയിലാണ് യുറേനിയത്തിന്റെയും മറ്റു മൂലകങ്ങളുടെയും ബൃഹത്തായ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം. വളരെ ദുർലഭമായ ഇതിന്റെ ബൃഹത്തായ നിക്ഷേപം കണ്ടെത്തിയത് ഒരു ആണവ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കാൻ തക്ക സാധ്യതകൾ തുറക്കുന്നതാണ്.

ഛത്തീസ്ഗഡിലും ആന്ധ്ര പ്രദേശിലും യുറേനിയം സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഇപ്പോൾ രാജസ്ഥാനിലെ വൻ നിക്ഷേപം കണ്ടുപിടിക്കുന്നത്. ഏതാണ്ട് 12 മില്യൺ ടൺ വരുന്നത്ര നിക്ഷേപങ്ങൾ ഈ മേഖലയിലെ ഭൂമിക്കടിയിലുണ്ടെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. രാജസ്ഥാനിലെ തദ്ദേശവാസികളുടെ മുന്നിൽ വൻ തൊഴിൽ സാധ്യതകൾ തുറക്കുന്ന കണ്ടെത്തൽ കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button