Latest NewsInternational

ജപ്പാനിലെ നഗ്ന സന്യാസി മടങ്ങുന്നു: മൂന്നു ദശാബ്ദം ഏകനായി കഴിഞ്ഞ ദ്വീപിലേക്ക്

ടോക്കിയോ: ജപ്പാനിലെ പ്രശസ്തനായ നഗ്ന സന്യാസി തന്റെ വാസസ്ഥലമായ വിജന ദ്വീപിലേക്ക് മടങ്ങിപ്പോകുന്നു. ലോകപ്രശസ്തനായ നഗ്ന സന്യാസി മസാഫുമി നാഗസാക്കിയാണ് ആധുനിക ലോകത്തോടുള്ള സമ്പർക്കം മതിയാക്കി തന്റെ ദ്വീപിലേക്ക് മടങ്ങുന്നത്.

ഫോട്ടോഗ്രാഫർ ആയിരുന്ന നാഗസാക്കി, തന്റെ അമ്പതുകളിൽ ജപ്പാനിലെ ആധുനിക നഗരവൽക്കരണത്തിനോട് പൊരുത്തപ്പെടാൻ സാധിക്കാതെയാണ് മനസ്‌ മടുത്തു നഗരം വിട്ടത്. തുടർന്ന്, ഏതാണ്ട് ഒരു കിലോമീറ്റർ വിസ്തൃതിയുള്ള ജനവാസമില്ലാത്ത കൊടുംകാടായ സോട്ടോബനാരിയിലേക്ക് അദ്ദേഹം താമസം മാറ്റി. 1989ലാണ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം ഈ യാത്രയ്‌ക്ക് ഇറങ്ങിത്തിരിച്ചത്. ദ്വീപിലെത്തിയ പാടെ, അലക്കാനുള്ള ബുദ്ധിമുട്ടു കാരണം അദ്ദേഹം വസ്ത്രം ഉപേക്ഷിച്ചു. ഇതിനാലാണ് പിൽക്കാലത്ത് അദ്ദേഹം നഗ്ന സന്യാസി എന്നറിയപ്പെട്ടത്.

 

29 വർഷങ്ങൾക്കു ശേഷം 2018-ൽ, കടൽത്തീരത്ത് ബോധരഹിതനായി കിടക്കുന്ന ഇദ്ദേഹത്തെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. അപ്പോഴേക്കും ആരോഗ്യനില വഷളായിരുന്ന നാഗസാക്കിയെ തീവ്രപരിചരണത്തിനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജപ്പാൻ സർക്കാർ അദ്ദേഹത്തിന് ചെറിയൊരു മുറി അനുവദിച്ചിരുന്നുവെങ്കിലും, സ്വതന്ത്രനായി വിഹരിച്ചു നടന്ന നാഗസാക്കിയ്‌ക്ക് അതൊരു തടവറയായി അനുഭവപ്പെട്ടു. കോവിഡ് മഹാമാരി ശാന്തമായതോടെ ഇപ്പോൾ അദ്ദേഹം വീണ്ടും തന്റെ ദ്വീപിലേക്ക് മടങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button