Latest NewsIndiaNews

ഭാര്യ കാമുകനൊപ്പം പോയി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍

ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്.

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പിതാവ് പൊലീസിനോട് വ്യക്തമാക്കി. മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി മുഴുവന്‍ നഗരം ചുറ്റിയശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കര്‍ണാടകയിലെ കലബുര്‍ഗി നഗരത്തിലെ ബാബൂ ബസാറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്ത് എന്ന 34കാരനാണ് തന്റെ നാല് മക്കളില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മാസം മുമ്പ് ഭാര്യ അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടികളെ കാണാന്‍ ലക്ഷ്മികാന്ത് എത്തിയതിന് പിന്നാലെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്നാണ്, ലക്ഷ്മികാന്ത് കൊലപാതകത്തിനൊരുങ്ങിയത്.

Read Also: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു: സംഭവം വീട്ടിൽവെച്ച്

ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്ക്കൊപ്പം അയച്ചാല്‍ കുട്ടികളുടെ ജീവിതം അപകടത്തിലാകുമെന്ന പേടി മൂലമാണ് നാല് മക്കളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ലക്ഷ്മി കാന്ത് പൊലീസിനോട് പറഞ്ഞു. എന്നാല്‍, രണ്ട് മക്കളെ കൊന്നതോടെ ഭയന്ന ലക്ഷ്മികാന്ത്, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button