KeralaLatest NewsNews

കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്: പിണറായി വിജയനെ ജസ്റ്റിസ് പിള്ളയോട് ഉപമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘കിലുക്കം’ സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്നും എം സ്വരാജിന്റെ പരാമർശത്തിന് മറുപടിയുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്.

ശ്രീ.വി.ഡി സതീശൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോയെന്ന തർക്കം അവിടെ നിക്കട്ടെയെന്നും സ്വപ്ന രേവതിയാണെങ്കിൽ, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന കിലുക്കം സിനിമയിലെ മോഹൻലാൽ ആണ് പ്രതിപക്ഷ നേതാവ് എന്ന് സ്വരാജ് പറയുന്നത് കേട്ടു. ശ്രീ. വി.ഡി സതീശൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോയെന്ന തർക്കം അവിടെ നിക്കട്ടെ…..സ്വപ്ന രേവതിയാണെങ്കിൽ, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രം.

Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ

തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ ‘മീശ’ എടുത്ത് കളയുന്നത് വരെ നമ്മൾ കണ്ടു. എന്തായാലും കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യിൽ നിന്ന് “തല്ല്” കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക’ , അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും…..

അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസ് കാതോര്‍ക്കുന്നത് ‘കള്ളക്കടത്തുകാരി’യായ സ്വപ്നയുടെ വാക്കുകള്‍ക്കാണെന്നും തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ലു കൊള്ളേണ്ടിവന്ന നിര്‍ഭാഗ്യവാന്മാര്‍ എന്ന് യൂത്ത്കോൺഗ്രസുകാരെ കാലം വിലയിരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പറഞ്ഞു.

‘നോക്കിനില്‍ക്കുമ്പോള്‍ മാഞ്ഞുപോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഇന്നലെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാമായിരുന്ന കോണ്‍ഗ്രസിനെ ഇന്ന് ഭൂതകണ്ണാടി ഉപയോഗിച്ച് നോക്കിയാലെ കാണാനാകൂ. വസ്തുതാപരമായ ഒരു ആരോപണവും ഉയർത്താൻ യു.ഡി.എഫിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണു നടക്കുന്നത്’- എം സ്വരാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button