KeralaLatest NewsNews

പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍

കൈ വെട്ടും, കാല്‍ വെട്ടും, തല വെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങള്‍ പറയില്ല, പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്: പ്രകോപന മുദ്രാവാക്യം വിളിച്ച് സിപിഎം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പ്രകോപന മുദ്രാവാക്യം വിളി. ഇത്തവണ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരാണ് പ്രകോപനം മുദ്രാവാക്യം വിളിച്ചത്. എംഎല്‍എമാരും സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നയിച്ച എല്‍ഡിഎഫ് റാലിയിലാണു പ്രകോപന മുദ്രാവാക്യം ഉയര്‍ന്നത്. ‘കൈ വെട്ടും, കാല്‍ വെട്ടും, തല വെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങള്‍ പറയില്ല, പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്’ എന്നായിരുന്നു മുദ്രാവാക്യം.

Read Also: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യത: രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു റാലി. രാവിലെ അമ്പലപ്പുഴയിലെ സിപിഎം റാലിയിലും ഈ മുദ്രാവാക്യം മുഴങ്ങിയിരുന്നു. അമ്പലപ്പുഴയിലെ പ്രകോപന മുദ്രാവാക്യത്തില്‍ പ്രതികരണവുമായി എച്ച്.സലാം എംഎല്‍എ രംഗത്തെത്തി. എകെജി സെന്റര്‍ ആക്രമണത്തെ ചെറുതാക്കി കാണിക്കാനാണു മുദ്രാവാക്യ വിവാദം എന്നായിരുന്നു സലാമിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button