KeralaLatest NewsNews

‘നാട്ടുകാരെ… ഓടിവരണേ… കടയ്ക്ക് തീ പിടിച്ചേ…’: ട്രോളി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനവുമായി ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ രംഗത്ത്. വിഷയത്തിൽ സി.പി.എമ്മിനെ വ്യത്യസ്ത രീതിയിൽ ട്രോളി കെ. സുരേന്ദ്രൻ. മിന്നൽ മുരളിയിലെ വില്ലൻ കഥാപാത്രമായ ഷിബുവിന്റെ ഒരു പ്രവർത്തിയോടാണ് സുരേന്ദ്രൻ വിഷയത്തെ താരതമ്യപ്പെടുത്തുന്നത്. കെ. സുരേന്ദ്രന്റെ പോസ്റ്റ് വൈറലാകുകയാണ്.

മിന്നൽ മുരളിയിൽ ഹരിശ്രീ അശോകനെ കൊലപ്പെടുത്തിയിട്ട് കട തീയിട്ട് നശിപ്പിച്ച ശേഷം ഷിബു, താനൊന്നുമറിഞ്ഞില്ലേ രാമനാരായണ… എന്ന ഭാവത്തിൽ ‘നാട്ടുകാരെ ഓടിവരണേ… കടയ്ക്ക് തീ പിടിച്ചേ…’ എന്ന് വിളിച്ച് പറഞ്ഞ്, ആളെക്കൂട്ടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

Also Read:പരിസ്ഥിതി സംവേദക മേഖല: സുപ്രീം കോടതി വിധിയിൽ സംസ്ഥാനം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എ.കെ.ജി സെന്ററിന്റെ ഗേറ്റിന് മുന്നിലാണ് ആക്രമണം നടന്നത്. എ.കെ.ജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ളത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് കോടിയേരി ബാലാകൃഷ്ണൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ, സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ വാദം.

shortlink

Related Articles

Post Your Comments


Back to top button