KeralaLatest NewsNews

കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി എ പ്ലസ് ഗ്രേഡ് തമാശ: വിദ്യാഭ്യാസ മന്ത്രി

 

 

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷമാണ് ഈ നിലവാരം വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.

1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ഈ വര്‍ഷം ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സി ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ‘പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ഭാഗമാണ്. അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്. ഉപരിപഠനത്തിന് അർഹത നേടാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുക. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയമാണ് ഉണ്ടായത്. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടി.

​ഗ്രേസ് മാർക്ക് ഇല്ലാതിരുന്നത് വിദ്യാർത്ഥികളെ ബാധിച്ചിട്ടില്ല. ഉപരിപഠനത്തിന് ആ​ഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യം ഒരുക്കും. പ്ലസ് വണിന് 3,61,000 സീറ്റുകൾ ഉണ്ട്. വിഎച്ച്എസ്.സി അടക്കം 4,67,000 സീറ്റുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button