KeralaLatest News

‘ടി ടി സി വി’ കാലത്ത് എല്ലാം ഒരു തമാശ, അല്ല പിന്നെ’: മന്ത്രി ശിവന്‍കുട്ടിയെ ട്രോളി മുൻ മന്ത്രി അബ്ദു റബ്ബ്

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ട്രോളുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പി കെ അബ്ദു റബ്ബ്. ‘ടി ടി സി വി’ കാലത്ത് എല്ലാം ഒരു തമാശ എന്നായിരുന്നു അബ്ദു റബ്ബ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

മന്ത്രി ശിവന്‍കുട്ടിയുടെ നാക്ക് പിഴ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ മന്ത്രിയുടെ മറുപടി. എസ്എസ്എല്‍സി ഫലത്തെ തമാശയെന്ന് പറഞ്ഞ മന്ത്രിക്ക് അതേ നാണയത്തിലായിരുന്നു മറുപടി.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

“ടി ടി സി വി” കാലത്ത് എല്ലാം ഒരു തമാശ.. അല്ല പിന്നെ..

‘കഴിഞ്ഞ വർഷം എസ്എസ്എൽസി ഫലം വളരെ തമാശയായിരുന്നു. കേരളത്തിലെ എ പ്ളസുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശയായിരുന്നു. ഇത്തവണ നിലവാരം ഉള്ളതാക്കി’ എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button