KeralaLatest NewsNews

ഇറ്റാലിയൻ ബ്രീഡ് വാഴകളും ചൈനീസ് ബ്രീഡ് മരവാഴകളും ചേർന്നുള്ള ഒത്തുകളി! സി.പി.എമ്മിനെ തേച്ചൊട്ടിച്ച് എസ്. സുരേഷ്

ഇടത് പക്ഷം വളരെ ബുദ്ധിപൂർവ്വമാണ് ഈ ചർച്ച നിയമസഭയിൽ നടത്തിയിരിക്കുന്നതെന്ന് എസ്. സുരേഷ് നിരീക്ഷിക്കുന്നു.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് എസ് സുരേഷ്. ഇത് സംബന്ധിച്ച് മൂന്ന് മണിക്കൂർ നീണ്ട ചർച്ചയാണ് നിയമസഭയിൽ നടന്നത്. ചർച്ചയിൽ ഭരണപക്ഷം പ്രതിരോധത്തിനായി കരുതി വെച്ച ആയുധം, കേസിൽ ബി.ജെ.പിയുടെ പങ്കെന്ത് എന്നതായിരുന്നു. ബി.ജെപിയും പ്രതിപക്ഷവും തമ്മിലുള്ള സഖ്യത്തിന്റെ, അവിശുദ്ധ കൂട്ടുകെട്ടിന്റെ രൂപമാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെന്നായിരുന്നു നിയമസഭയിൽ ഭരണപക്ഷം ഉയർത്തിപ്പിടിച്ചത്. എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം തേച്ചൊട്ടിക്കുകയാണ് എസ് സുരേഷ്. സ്വർണക്കടത്ത് കേസ് നിയമസഭയിലെത്തിയതുമായി ബന്ധപ്പെട്ട് 24 ന്റെ ചാനൽ ചർച്ചയിൽ ആയിരുന്നു സുരേഷിന്റെ പ്രതികരണം.

ഇടത് പക്ഷം വളരെ ബുദ്ധിപൂർവ്വമാണ് ഈ ചർച്ച നിയമസഭയിൽ നടത്തിയിരിക്കുന്നതെന്ന് എസ്. സുരേഷ് നിരീക്ഷിക്കുന്നു. സരിതയെ മുൻനിർത്തി ഭരണപക്ഷം കോൺഗ്രസിനെ ആക്രമിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. സരിതയെ മുൻനിർത്തി പിണറായി വിജയൻ നടത്തിയ ഒരു പോരാട്ടമാണിതെന്നാണ് അദ്ദേഹം പറയുന്നത്. ‘സരിത’യ്ക്ക് മുന്നിൽ സർവ്വ ആയുധങ്ങളും വെച്ച് കീഴടങ്ങുന്ന യു.ഡി.എഫിനെയാണ് കഴിഞ്ഞ ദിവസം സഭയിൽ കണ്ടതെന്നും സുരേഷ് പറയുന്നു.

Also Read:‘തുർക്കിയ്ക്ക് ഇപ്പോഴും ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ അംഗമാകുന്നത് തടയാൻ സാധിക്കും’: എർദോഗാൻ

‘സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി സഭയിൽ പ്രയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. വാഴ വിഷയവുമായി ഇവർ ഒരു കോംപ്രമൈസിൽ എത്തി. ഇന്നത്തെ ഈ ചർച്ച ഒരു അടവ് നയമായിരുന്നു. വയനാട് എം.പിയുടെ ഓഫീസിൽ ഇറ്റാലിയൻ ബ്രീഡ് വാഴ വച്ച ചൈനീസ് ബ്രീഡ് മരവാഴകൾ പരസ്പരം നടത്തിയ നാടകമാണ് അസംബ്ലിയിൽ’, സുരേഷ് പരിഹസിച്ചു.

സുരേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം പ്രതിനിധിയായ അനിൽ കുമാർ രംഗത്തെത്തി. സുരേഷ് ഈ പ്രസ്താവന പിൻവലിക്കണമെന്നായിരുന്നു അനിൽ കുമാറിന്റെ ആവശ്യം. അനിലിന്റെ വായടപ്പിക്കുന്ന മറുപടിയായിരുന്നു സുരേഷ് നൽകിയത്. നിങ്ങൾ ഇതിൽ നിന്നും ഒളിച്ചോടാൻ ആണ് വന്നിരിക്കുന്നതെന്നും, നിങ്ങൾക്ക് തോന്ന്യവാസം ചെയ്യാമെങ്കിൽ എനിക്ക് അത് പറയാൻ പറ്റില്ലേ എന്നും സുരേഷ് തിരിച്ചടിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചയിൽ രാഹുൽ ഗാന്ധിയെയും സി.പി.എമ്മിനെയും എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നായിരുന്നു സി.പി.എം പ്രതിനിധിയുടെ ചോദ്യം.

‘രാഹുൽ ഗാന്ധി സോണിയ ഗാന്ധിയുടെ മകനാണ്. അവർ ഇറ്റലിക്കാരിയാണ്. ഈ രാഷ്ട്രീയ ചർച്ചയിൽ അത് എടുത്തിടേണ്ട ആവശ്യമില്ല’, എന്നായിരുന്നു അനിൽ കുമാറിന്റെ പക്ഷം. ഇതിന് കൃത്യമായ മറുപടിയും സുരേഷ് നൽകുന്നുണ്ട്.

Also Read:‘ബിജെപി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും മസിൽ പവറും ഉപയോഗിച്ച് താഴെയിറക്കുകയാണ്’: കോൺഗ്രസ്സ്

‘കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനീസ് ബ്രീഡ് വാഴയാണെന്നും, അല്ലെങ്കിൽ ഇറ്റാലിയൻ ബന്ധമുള്ള ഇറ്റാലിയൻ വാഴയാണെന്നുമാണ് ഞാൻ പറഞ്ഞത്. ഞാൻ വാഴയെ കുറിച്ചാണ് പറഞ്ഞത്. നിങ്ങളെന്തിനാണ് രാഹുൽ ഗാന്ധിയെ കണക്കാക്കുന്നത്? എനിക്ക് പറയാമല്ലോ. ഈ വേദിയിലും നിങ്ങൾക്ക് ഒരുമിക്കണമെന്ന് എന്താണിത്ര നിർബന്ധം? ഡൽഹിയിൽ ഒരുമിച്ചാണ്, ഈ കേരളത്തിലും നിങ്ങൾ ഒരുമിച്ചാണ്. കേരളത്തെ കൊള്ളയടിക്കുന്നതും ഒരുമിച്ചാണ്. ഇവിടെയും നിങ്ങൾ ഒരുമിക്കുന്നത് എന്തിനാണ്?’, സുരേഷ് ചോദിച്ചു.

ഇതോടെ, മാന്യമായ രീതിയിൽ സംസാരിക്കാമല്ലോയെന്ന് അവതാരകൻ ഉന്നയിച്ചു. താൻ പരമാവധി മാന്യത പാലിക്കുന്നുണ്ടെന്നും, മാന്യത ലവലേശം അർഹിക്കാത്ത, കേരളത്തെ 70 വർഷമായി ചതിച്ചും വഞ്ചിച്ചും കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ട് മുന്നണികൾ ഇന്ന് അസംബ്ലിയിൽ മൂന്ന് മണിക്കൂർ നടത്തിയ നാടകം കേരളത്തെ മുഴുവൻ വഞ്ചിക്കുന്നതാണെന്നും സുരേഷ് അവതാരകന് മറുപടി നൽകി.

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്ന ശേഷമാണ് ചെമ്പ് ബിരിയാണി വഴി, ഖുർആൻ വഴി, ഈന്തപ്പഴം വഴി 21 കള്ളക്കടത്ത് നടന്നിരിക്കുന്നത്. സ്വപ്ന, മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്ന ശേഷം മാത്രമാണ്. ഇതിൽ എന്ത് ആർ.എസ്.എസ് ബന്ധമാണ് ഉള്ളത്? സ്വപ്നയുടെ അഭിഭാഷകൻ ആർ.എസ്.എസ് ആണെന്ന് അയാൾ അവകാശപ്പെടുന്നില്ല. എച്ച്.ആർ.ഡി.എസ് ആർ.എസ്.എസിന്റേതാണെന്ന് സംഘടനയോ ആർ.എസ്.എസോ പറയുന്നില്ല. എച്ച്.ആർ.ഡി.എസിന്റെ ലോഗോ പ്രകാശനം ചെയ്തിരിക്കുന്നത് പിണറായി വിജയൻ ആണ്. കമ്മ്യൂണിസ്റ്റ് നേതാക്കൾ ആണ് ഈ സംഘടനയുടെ ഉദ്ഘാടനത്തിന് പോയിരിക്കുന്നത്. ബിരിയാണി ചെമ്പ്, ഈന്തപ്പഴം, ഖുർആൻ എന്നൊക്കെപ്പറഞ്ഞുള്ള ഇസ്ലാമോഫോബിയ ആണെന്ന ഷംസീറിന്റെ നിയമസഭാപ്രസംഗം അസ്സലായി. അതിൽ മരുമകൻ മുഹമ്മദ് റിയാസിനേയും കൂടെ ചേർത്താൽ മതി’, സുരേഷ് വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button