Latest NewsKeralaNews

കുടുംബ വഴക്ക്: ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

 

 

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവം. അയൽവാസികളാണ് ഇവരെ‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മൊബൈൽ ചാർജർ വയർ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, തലയണ കൊണ്ട് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, ഭോജ് റാം സാഹു തൂങ്ങി മരിക്കുകയായിരുന്നു.

ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം കട്ടിലിലും ഭർത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കാര്യവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങൾ അറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button