Latest NewsNewsIndia

ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻ.ഐ.എ

പ്രതികൾക്ക് ചില ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.

ഉദയ്പൂര്‍: പ്രവാചക നിന്ദ ആരോപിച്ച നുപൂർ ശർമ്മയുടെ പരാമർശത്തിന് പിന്തുണ നൽകിയ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് എൻ.ഐ.എ. പ്രതികൾക്ക് ചില ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, കൊലയാളികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്കൊപ്പം ഒരു സംഘം ആളുകൾ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായി സംശയിക്കുന്നുവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർസൂചിപ്പിച്ചു. കേസന്വേഷണത്തിന് നേതൃത്വം കൊടുക്കാൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ജയ്പൂരിലെ തിരിച്ചു.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം, ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകത്തെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ശക്തമായി അപലപിക്കുന്നുവെന്നും നിയമമോ ഇസ്ലാമിക ശരീഅത്തോ ഇത്തരം പ്രവർത്തി അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമുദായിക സൗഹാർദ്ദത്തിനും സാമൂഹിക ഐക്യത്തിനും ഭംഗം വരുത്തുന്ന ഇത്തരം നടപടികളിൽ ഏർപ്പെടരുതെന്നും നിയമം കൈയിലെടുക്കരുതെന്നും ക്ഷമയോടെ പ്രവർത്തിക്കണമെന്നും ബോർഡ് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button