Latest NewsNewsMobile PhoneTechnology

ഇന്ത്യൻ വിപണിയിൽ തരംഗമാകാനൊരുങ്ങി വൺപ്ലസ് നോർഡ് 2ടി 5ജി

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. MediaTek Dimensity 1300 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. കരുത്തുറ്റ 4,500 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 80W സൂപ്പർ VOOC ഫാസ്റ്റ് ചാർജിംഗാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Also Read: ‘ടി ടി സി വി’ കാലത്ത് എല്ലാം ഒരു തമാശ, അല്ല പിന്നെ’: മന്ത്രി ശിവന്‍കുട്ടിയെ ട്രോളി മുൻ മന്ത്രി അബ്ദു റബ്ബ്

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 28,999 രൂപയാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 33,999 രൂപയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button