CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ആദ്യ ടി20യിൽ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കി. രോഹിത് ശര്‍മയാണ് നായകന്‍.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലി കളിക്കില്ല. അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും അര്‍ഷദീപ് സിംഗും ഏകദിന ടീമിലിടം നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്ണോയ് എന്നിവര്‍ ഏകദിന ടീമിലില്ല.

ജൂലൈ 7, 9, 10 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര. 12, 14, 17 തീയതികളില്‍ ഏകദിന പരമ്പര നടക്കും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വര് കുമാർ, ഹർഷൽ പട്ടേൽ , അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.

ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20 ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക് (കീപ്പർ), ഋഷഭ് പന്ത് (കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ , ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്.

Read Also:- കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ..!

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ജെ ബുംറ, പ്രസീദ് ഷാമി കൃഷ്ണ, , മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button