KollamNattuvarthaLatest NewsKeralaNews

നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ മധ്യവയസ്കൻ അറസ്റ്റിൽ

പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില്‍ അനില്‍കുമാര്‍ (49- വിറക് അനില്‍) ആണ് അറസ്റ്റിലായത്

ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില്‍ അനില്‍കുമാര്‍ (49- വിറക് അനില്‍) ആണ് അറസ്റ്റിലായത്.

15 ലിറ്റര്‍ മദ്യം ഇയാളിൽ നിന്ന് കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. കഴിഞ്ഞ 15 വര്‍ഷമായി മദ്യക്കച്ചവടം നടത്തിവരുന്ന ഇയാള്‍ നിലവില്‍ ആറോളം അബ്കാരി കേസുകളില്‍ പ്രതിയാണ്.

Read Also : നൂപുർ ശർമയ്ക്കെതിരായ സുപ്രീം കോടതി ജഡ്ജിമാരുടെ നിരീക്ഷണങ്ങളെ പിന്തുണച്ച് താലിബാൻ: നൂപുർ ശർമയെ തൂക്കിലേറ്റണമെന്ന് ആവശ്യം

കൊല്ലം അസി. എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫീസര്‍ എം. മനോജ്‌ ലാലിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button