KeralaLatest NewsNews

ലഹരി മരുന്നുകള്‍ വില കുറച്ച് വില്‍പന നടത്തി ലഹരി മാഫിയ

ഒരിക്കല്‍ ഉപയോഗിച്ചാല്‍ ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിലുള്ള രാസ ലഹരി മരുന്നുകളാണ് സംഘം വില്‍പന നടത്തുന്നത്

കോഴിക്കോട് : ലഹരിമരുന്നുകള്‍ വില കുറച്ച് വില്‍പന നടത്തി ലഹരി മാഫിയ. 2,000 രൂപയ്ക്ക് വിറ്റിരുന്ന എംഡിഎംഎ ഇപ്പോള്‍ വില്‍ക്കുന്നത് ഗ്രാമിന് 1000 രൂപയ്ക്കാണെന്നാണ് വിവരം. ഗോവയില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ ജില്ലയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച രഹസ്യവിവരം ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്  ആക്ഷന്‍ ഫോഴ്സിന് ലഭിച്ചു.

Read Also: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കഴിഞ്ഞ ദിവസം പന്നിയങ്കരയില്‍നിന്ന് രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരാണ് ലഹരി മരുന്ന് വില കുറച്ച് വിപണിയില്‍ വില്‍പന നടത്തുന്നതെന്നാണ് സൂചന.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിലുള്ള രാസ ലഹരി മരുന്നുകളാണ് സംഘം വില്‍പന നടത്തുന്നത്. കോശങ്ങളെ വരെ നശിപ്പിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിവിധ പേരുകളിലായി തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button