KeralaLatest NewsNews

രാഹുൽ ഗാന്ധിക്ക് നൂറിൽ നൂറെന്ന് ജോയ് മാത്യു: സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണെന്ന് സോഷ്യൽ മീഡിയ

അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്.

കൊച്ചി: എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് നടൻ ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ, ജോയ് മാത്യുവിന്റെ കുറിപ്പിന് പൂർണ്ണപിന്തുണയാണ് കമന്റ് ബോക്‌സുകളിൽ നിറയുന്നത്. സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണെന്നാണ് ഒരു കമന്റ്. ‘ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ … അവർക്കിങ്ങിനെയല്ലേ പറ്റൂ’ എന്നാണ് മറ്റൊരു കമന്റ്.

അതേസമയം, അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്ന് രാഹുൽ ഗാന്ധി തന്റെ ഓഫീസ് സന്ദർശച്ചതിന് ശേഷം അണികളോട് പറഞ്ഞു. ‘ഓഫീസ് തകര്‍ത്തവര്‍ കുട്ടികളാണ്. അവര്‍ പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണ്. അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് ഉള്ളത്. അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്. അവര്‍ക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു’- രാഹുൽ കൂട്ടിച്ചേര്‍ത്തു.

Read Also: വി​ല്ലേ​ജ് ഓ​ഫീ​സി​ൽ തി​രി​മ​റി ന​ട​ത്തി​യ ജീ​വ​ന​ക്കാ​രൻ പൊലീസ് പിടിയിൽ

shortlink

Related Articles

Post Your Comments


Back to top button