KollamKeralaNattuvarthaLatest NewsNews

പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടില്‍ തിരിമറി നടത്തി : പ്രതി പിടിയിൽ

തിരുവനന്തപുരം വെമ്പായം സ്വദേശി സാജിദാണ് (36) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്

കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായം സ്വദേശി സാജിദാണ് (36) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.

ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കില്‍ നിന്ന് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇവിടെ സ്ഥിരനിക്ഷേപം നടത്തിയിരുന്ന 11 പേരുടെ അക്കൗണ്ടുകളില്‍ നിന്നാണ് തിരിമറി നടത്തി പണം തട്ടിയത്. ഈ ബാങ്കിലെ മാനേജറും സാജിദും അടക്കം അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

Read Also : ഇനി പോഡ്കാസ്റ്റ് എപ്പിസോഡ് നിർമ്മിക്കാൻ മറ്റ് ആപ്പുകൾ തിരയേണ്ടതില്ല, പുതിയ ഫീച്ചറുമായി സ്പോട്ടിഫൈ

തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ബാക്കി പ്രതികള്‍ നിലവില്‍ വിദേശരാജ്യത്ത് ഒളിവിലാണ്. സാജിദ് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കേസിലെ ബാക്കി പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് കൊല്ലം സിറ്റി പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button