Latest NewsKeralaNews

പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന: ഷോണ്‍ ജോര്‍ജ്

അന്ധമായ പുത്രിവാത്സല്യം കൊണ്ട് പിണറായിക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്,ജ്യോത്സ്യന്മാരുടെ വാക്ക് കേട്ട് പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി

തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്നും, അഴിമതികള്‍ പുറത്ത് വരുമെന്ന ആകുലതയില്‍ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്നും ഷോണ്‍ പറഞ്ഞു.

Read Also: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്‍. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം

‘പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു, പുത്രിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു, കഴിഞ്ഞകാലങ്ങളില്‍ നടത്തിയ വലിയ അഴിമതി കഥകള്‍ പുറത്തുവരാന്‍ പോകുന്നു എന്ന ആകുലത പിണറായിക്ക് ഉണ്ട്. ജ്യോത്സ്യന്മാര്‍ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കില്‍പ്പോലും കാര്യങ്ങള്‍ അങ്ങോട്ട് ശരിയാകാത്തതു കൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണ്,’ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കേസിനു പിന്നില്‍ പിണറായിയെന്ന് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷയും ആരോപിച്ചു. പിണറായിയുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കണം, അതിനാണിത്. കേസിനെ ശക്തമായി നേരിടും, വരും ദിവസങ്ങളില്‍ അത് കാണാമെന്നും ഉഷ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button