KeralaLatest NewsNews

രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മ: സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ടി.ജി മോഹൻദാസ്

ഈ രാജ്യത്തെ മുഴുവൻ കുഴപ്പങ്ങളുടെയും ഉത്തരവാദിത്വം ഈ സ്ത്രീക്കാണല്ലോ.

കൊച്ചി: പ്രവാചക നിന്ദയിൽ നുപൂർ ശർമ്മയ്‌ക്കെതിരായ വിമർശനത്തിൽ സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മയാണെങ്കിൽ അവരെ സുപ്രീം കോടതി എത്രയും വേ​ഗം ശിക്ഷിക്കണമെന്ന് ടി.ജി മോഹൻദാസ് അഭിപ്രായപ്പെട്ടു. ഇത്രയും വലിയ കുറ്റവാളിയെ ശിക്ഷിക്കാൻ ഒരു നിമിഷം പോലും വൈകരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്ക് പേടി, ഇങ്ങനെയാണ് കിങ് ജോങ് ഉന്നുമാരുണ്ടാകുന്നത്: രമ്യ ഹരിദാസ്

‘ഈ രാജ്യത്തെ മുഴുവൻ കുഴപ്പങ്ങളുടെയും ഉത്തരവാദിത്വം ഈ സ്ത്രീക്കാണല്ലോ. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇവരെ അടിയന്തരമായി അറസ്റ്റ് ചെയ്യുക. ഇങ്ങനെ ഒരു സത്രീ മൊത്തം രാജ്യം കുട്ടിച്ചോറാക്കിയെങ്കിൽ അവരെ വിടാൻ പാടില്ല. കോടതി അധികാരം ഉപയോ​ഗിച്ച് അപ്പോൾ പൊലീസിനെ വിളിച്ച് അവരെ അറസ്റ്റ് ചെയ്യിക്കാം. ഏതെങ്കിലും മജിസ്ട്രേറ്റിന് മുന്നിലേക്ക് വിചാരണയ്ക്ക് വിടാം. എന്നിട്ട് അവരെ തൂക്കിക്കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്യാം’- ടി.ജി മോഹൻദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button